Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കല്ലുപുര-വാക്കേത്തറ റോഡിന് സി.പി.എം-സി.പി.ഐ പോര് വില്ലനാകുന്നു.
13/07/2018

വൈക്കം: തലയാഴം, കല്ലറ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കല്ലുപുര-വാക്കേത്തറ റോഡിന് സി.പി.എം-സി.പി.ഐ പോര് വില്ലനാകുന്നു. കാല്‍നട യാത്രപോലും സാധ്യമല്ലാത്ത വിധം റോഡ് തകര്‍ന്നുകിടക്കുകയാണ്. നവമാധ്യമങ്ങളിലൂടെ ഡി.വൈ.എഫ്.ഐ റോഡിന്റെ ശോച്യാവസ്ഥക്കെതിരെ വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്. എം.എല്‍.എയെയാണ് ഇവര്‍ ഉന്നം വെക്കുന്നത്. കോടിക്കണക്കിന് രൂപ പലപ്പോഴും റോഡ് നിര്‍മാണത്തിനായി മാറ്റിവെക്കാറുണ്ടെങ്കിലും ഇതൊന്നും നടപ്പിലാകുന്നില്ല. റോഡിന്റെ ശോച്യാവസ്ഥക്ക് താത്കാലിക പരിഹാരം ഉണ്ടാക്കുവാന്‍ സി.കെ ആശ എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റോഡ് അളക്കുവാന്‍ സി.പി.ഐയുടെ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അളക്കല്‍ ആരംഭിച്ചു. ഇതിനിടയില്‍ പ്രതിഷേധവുമായി സി.പി.എം പ്രവര്‍ത്തകര്‍ എത്തിയതോടെ ഇവര്‍ മടങ്ങിപ്പോയി. തകര്‍ത്തുപെയ്യുന്ന മഴയില്‍ റോഡിലെ സഞ്ചാരം ജനങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കുകയാണ്. വിഷയത്തില്‍ രാഷ്ട്രീയ ചേരിതിരിവുകള്‍ മറന്ന് റോഡിനുവേണ്ടി എല്ലാവരും ഒരുമിക്കണമെന്നതാണ് ജനകീയ ആവശ്യം.