Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹയര്‍ സെക്കന്ററി കെട്ടിടത്തിന്റെ ഉദ്ഘാടനം
13/07/2018

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒന്നര കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഹയര്‍ സെക്കന്ററി കെട്ടിടത്തിന്റെ ഉദ്ഘാടനം 14ന് രാവിലെ 10ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എഞ്ചിനീയര്‍ എം.അന്‍സാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മലാ ഗോപി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാര്‍, കെ.അരുണന്‍, എം.ഡി ബാബുരാജ്, അക്കരപ്പാടം ശശി, പോള്‍സണ്‍ ജോസഫ്, പി.ജി ബിജുകുമാര്‍, പി.കെ ഹരിദാസ്, ജയചന്ദ്, എം.ഗോപാലകൃഷ്ണന്‍, ലേഖാ ശ്രീകുമാര്‍, വി.വി ശ്രീദേവി, എം.ആര്‍ സുനിമോള്‍ എന്നിവര്‍ പ്രസംഗിക്കും.