Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഗുണ്ടാ അക്രമണം. നടപടി വേണം.
12/07/2018

വൈക്കം: സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഗുണ്ടാ അക്രമണം. നടപടി വേണം. വൈക്കം പടിഞ്ഞാറെ നട ബസ് സ്റ്റോപ്പ് പരിസരത്ത് വൈകുന്നേരങ്ങളില്‍ പതിവായി ആശ്രമം ഹൈസ്‌ക്കൂളിലെയും ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌ക്കൂളിലെയും വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നു. സ്‌കൂളില്‍ ഉണ്ടാകുന്ന പരസ്പരമുള്ള ചെറിയ തര്‍ക്കങ്ങള്‍ പുറത്തു നിന്നുമുള്ള അക്രമി സംഘങ്ങള്‍ ഏറ്റെടുത്ത് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന സംഭവം പതിവായിരിക്കുകയാണ്. ആക്രമിക്കപ്പെടുന്ന വിദ്യാര്‍ത്ഥി ഭയത്താല്‍ സംഭവം പുറത്തുപറയാതെയും യാതൊരു നടപടിയും അക്രമികള്‍ക്കെതിരെ എടുക്കാതെയും പോകുന്നു. സംഭവം കഴിഞ്ഞ് സ്ഥലത്തെത്തുന്ന പോലീസ് യാതൊരു തുടര്‍നടപടിയും സ്വീകരിക്കുന്നില്ല. ഇന്നലെ വൈകുന്നേരം പടിഞ്ഞാറെ നട സ്റ്റോപ്പില്‍ വെച്ച് ഉല്ലല സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയെ അഞ്ചുപേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദ്ദിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്ത് പോലീസ് എത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥിക്ക് അക്രമികളെ സംബന്ധിച്ച് അറിവുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ പോലീസ് തുടര്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.