Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കനത്ത മഴ ഗ്രാമപ്രദേശങ്ങളെ വെള്ളത്തിലാക്കുന്നു.
12/07/2018
കനത്ത മഴയില്‍ തകര്‍ന്ന കുലശേഖരമംഗലം മേക്കര പുതിയിടത്ത് സജീവന്റെ വീട്.

വൈക്കം: കനത്ത മഴ ഗ്രാമപ്രദേശങ്ങളെ വെള്ളത്തിലാക്കുന്നു. വെച്ചൂര്‍, തലയാഴം, മറവന്‍തുരുത്ത് പഞ്ചായത്തുകളിലാണ് മഴ ഏറ്റവുമധികം നാശം വിതച്ചിരിക്കുന്നത്. വെച്ചൂര്‍, ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ മുപ്പതോളം കുടുംബങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കാരണം ഇവരുടെ സഞ്ചാരമാര്‍ഗമായ പട്ടത്താനം-തറവാതിക്കല്‍ റോഡ് മഴയില്‍ ചെളിക്കുളമായി മാറിയിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് പുനര്‍നിര്‍മിക്കണം. കാരണം സാമ്പത്തിക ഞെരുക്കത്തില്‍ ബുദ്ധിമുട്ടുന്ന വെച്ചൂര്‍ ഗ്രാമപഞ്ചായത്തിന് റോഡ് പണിയുകയെന്നത് സാധ്യമല്ലാത്ത കാര്യമാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു ജോഡി വസ്ത്രം അധികം കരുതിവേണം യാത്ര ചെയ്യാന്‍. കനത്തമഴയില്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സജീവനും കുടുംബത്തിനും കിടപ്പാടം നഷ്ടമായ അവസ്ഥയാണ്. കാറ്റില്‍ പലക തറച്ച ഓടുമേഞ്ഞ വീട് പൂര്‍ണമായും നിലംപൊത്തി. ബന്ധുക്കളുടെ വീട്ടിലാണിവര്‍ അന്തിയുറങ്ങുന്നത്. ഇന്നലെ ഉച്ചക്ക് 2.10നുണ്ടായ ചുഴലിക്കാറ്റില്‍ മൂത്തേടത്തുകാവ് സ്വദേശിയായ ചെത്തുതൊഴിലാളി അത്ഭുതകരമായാണ് വൈദ്യുതി ലൈനിലേക്ക് മരം മറിഞ്ഞുവീണുണ്ടായ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടത്. ചെത്തുകാരന്‍ ബൈക്കില്‍ എത്തുമ്പോള്‍ റോഡരുകില്‍ നിന്ന പ്ലാവ് വൈദ്യുതി ലൈനിനുമുകളിലൂടെ നിലംപതിക്കുകയായിരുന്നു. ഇയാള്‍ ഒച്ചവെക്കുന്നതുകണ്ട് സമീപത്തുള്ള ബേക്കറി ഉടമ ഉടന്‍ തന്നെ കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിക്കുകയും വൈദ്യുതി ഓഫ് ചെയ്യുകയുമായിരുന്നു.