Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും
12/07/2018

വൈക്കം: വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. പ്രസിഡന്റായി പി.ജി പ്രസാദും, സെക്രട്ടറിയായി എന്‍.കെ സെബാസ്റ്റ്യനും, ട്രഷററായി അനില്‍ തോമസും സ്ഥാനമേറ്റു. ജില്ലാ പ്രജക്ടായ 'സ്‌നേഹവീട്' പദ്ധതിയുടെ മാതൃക മുന്‍ഡിസ്ട്രിക്ട് ഗവര്‍ണര്‍ മേജര്‍ ഡോണര്‍ കെ.എസ് ശശികുമാര്‍ കുലശേഖരമംഗലം ചുണ്ടങ്ങിത്തറ സജിനി റെജിക്ക് നല്‍കിക്കൊണ്ട് സേവനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 'എനേബിള്‍ ദി ഡിസേബിള്‍ഡ്' പദ്ധതിയില്‍പെടുത്തി തോമസ് ബാബുവിന് മുച്ചക്ര സ്‌കൂട്ടര്‍ നല്‍കി. ഇടയാഴം തേജസ് സ്‌പെഷ്യല്‍ സ്‌കൂള്‍, തോട്ടുവക്കം അമലഭവന്‍ എന്നിവക്കുള്ള സാമ്പത്തിക സഹായവും മൂത്തേടത്തുകാവ് വീണ രാജിനു നല്‍കുന്ന വിദ്യാഭ്യാസ സഹായവും അസി. ഗവര്‍ണര്‍ സുരേഷ് സി.കാട്ടുമന നിര്‍വഹിച്ചു. ഉദയനാപുരം ചിറമേല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാജീവ് മണ്ണാലി, എം.സന്ദീപ്, സുജിത് മോഹന്‍, ജോബി കുര്യന്‍, ജോസഫ് ലൂക്കോസ്, കെ.പി റോയ്, വി.ഹരീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.