Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'വോയിസ് യൂറോ കപ്പ് 2018' ഫുട്‌ബോള്‍ ഫെസ്റ്റിവല്‍ നടത്തി
12/07/2018
വൈക്കത്ത് വോയിസ് യൂറോ കിഡ്‌സ് നടത്തിയ ലോകകപ്പ് ഫുട്‌ബോള്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത കുട്ടികള്‍.

വൈക്കം: കുരുന്നുകളുടെ മനസ്സില്‍ ഫുട്‌ബോള്‍ കളിയുടെ ആവേശം നിറച്ചു വോയിസ് യൂറോ കിഡ്‌സ് നടത്തിയ 'വോയിസ് യൂറോ കപ്പ് 2018' ഫുട്‌ബോള്‍ ഫെസ്റ്റിവല്‍ വേറിട്ടൊരു കാഴ്ചയായി. കഴിഞ്ഞ രണ്ടാഴ്ച കാലമായി നടത്തിയ സെലക്ഷനും ട്രെയിനിങിനും ശേഷമാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. 2018 ലോകകപ്പിലെ രാജ്യങ്ങളുടെ ജഴ്‌സി അണിഞ്ഞെത്തിയ കുട്ടികള്‍ കാഴ്ചക്കാര്‍ക്ക് കൗതുകമായി മാറി. എക്കാലത്തെയും നമ്മുടെ ഫേവറിറ്റുകളായ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ജഴ്‌സിയിലാണ് കൂടുതല്‍ കുട്ടികളും അണിഞ്ഞിരുന്നത്. വിജയികളായവര്‍ക്ക് ലോകകപ്പിന്റെ മാതൃകയിലുള്ള ട്രോഫിയും മറ്റുള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി., വോയിസ് ഗ്രൂപ്പ് റസിഡന്റ് ഡയറക്ടര്‍ ദീപു കാലാക്കല്‍, ജനറല്‍ മാനേജര്‍ സെബാസ്റ്റ്യന്‍ ബാബു, സെന്റര്‍ ഹെഡ് തുഷാര മാടായി, ജിജിത്ത് ഷാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.