Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും എന്‍ഡോവ്‌മെന്റ്-പഠനോപകരണ വിതരണവും
12/07/2018
വടയാര്‍ വടക്കുംഭാഗം 908-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും എന്‍ഡോവ്‌മെന്റ് വിതരണവും താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വടയാര്‍ വടക്കുംഭാഗം 908-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും എന്‍ഡോവ്‌മെന്റ്-പഠനോപകരണ വിതരണവും താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി പി.എസ് വേണുഗോപാലന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിയന്‍ അഡീ. ഇന്‍സ്‌പെക്ടര്‍ മുരുകേശ്, എസ്.വി സുരേഷ്‌കുമാര്‍, എം.അനില്‍കുമാര്‍, മഞ്ജുശ്രീ, യമുന, ഹൃദിക രഞ്ജിത്ത്, ശിവശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.