Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധിച്ചു.
12/07/2018

വൈക്കം: പി.സി ജോര്‍ജ്ജ് എം.എല്‍.എ ഈഴവസമുദായത്തിനെതിരെ പരസ്യമായി മാധ്യമങ്ങള്‍ വഴി അപമാനിക്കുംവിധം പ്രസ്താവന നടത്തിയതില്‍ വൈക്കം എസ്.എന്‍.ഡി.പി യൂണിയനിലെ 54 ശാഖകളിലെയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറിമാരുടെ സംയുക്തയോഗം ശക്തിയായി പ്രതിഷേധിച്ചു. ഈഴവസമുദായത്തെ അടച്ചാക്ഷേപിച്ച പി.സി ജോര്‍ജ്ജ് പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ ആവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി എം.പി സെന്‍ പ്രമേയം അവതരിപ്പിച്ചു. പി.പി സന്തോഷ്, രാജേഷ് മോഹന്‍, കെ.വി പ്രസന്നന്‍, സുധീര്‍ ഇടവട്ടം, വി.വേലായുധന്‍, ഹരിദാസ്, ഷാജി, വിജയന്‍, കൃഷ്ണകുമാര്‍, അഭിലാഷ്, പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.