Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യമാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ ചന്തത്തോട്ടിലേക്ക് ഒഴുക്കുന്നതിനുവേണ്ടി സ്ഥാപിച്ച കാന മൂടിപ്പോയതോടെ മലിനജലം റോഡില്‍.
11/07/2018
മത്സ്യമാര്‍ക്കറ്റിനുസമീപം മൂടിപ്പോയ കാന അധികൃതര്‍ ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കുന്നു.

തലയോലപ്പറമ്പ്: മത്സ്യമാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ ചന്തത്തോട്ടിലേക്ക് ഒഴുക്കുന്നതിനുവേണ്ടി സ്ഥാപിച്ച കാന മൂടിപ്പോയതോടെ മലിനജലം റോഡില്‍. പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് അധികൃതര്‍ മാലിന്യം നീക്കി കാന വൃത്തിയാക്കി. മാലിന്യങ്ങള്‍ നിറഞ്ഞ് കാന മൂടിപ്പോയതോടെ കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുമ്പോള്‍ ശരീരത്ത് ചൊറിച്ചില്‍ അനുഭവപ്പെട്ടതോടെ കഴിഞ്ഞദിവസം പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ജെ.സി.ബി ഉപയോഗിച്ച് കാന വൃത്തിയാക്കി. ചന്തപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനിടെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മലിനജലം ഒഴുകിപ്പോകുന്ന കാന മൂടിപ്പോയതാണ് റോഡില്‍ മലിനജലം കെട്ടിക്കിടക്കാന്‍ കാരണമായത്.