Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പി.കെ.വി, പി.എസ്, എം.കെ അനുസ്മരണ സമ്മേളനം നടത്തി
11/07/2018
സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.കെ.വി, പി.എസ്, എം.കെ അനുസ്മരണ സമ്മേളനം സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ.പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്‍ഡ്യയിലെ ജനങ്ങളുടെ മുഖ്യശത്രു ബി.ജെ.പിയാണെന്ന കാര്യത്തില്‍ രാജ്യത്തെ ഇടതുപക്ഷ കക്ഷികള്‍ ഇന്ന് ഏകാഭിപ്രായക്കാരാണെന്നും ഈ വിപത്തിനെ ചെറുക്കാന്‍ മതേതര ജനാധിപത്യ ഇടതുശക്തികളുടെ വിശാലവേദി വേണമെന്നതാണ് സി.പി.ഐ മുന്നോട്ടുവെക്കുന്നതെന്ന് സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ.പ്രകാശ്ബാബു. സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.കെ.വി, പി.എസ്, എം.കെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഡ്യന്‍ ഫാസിസത്തിന്റെ പ്രതിരൂപമായ ആര്‍.എസ്.എസിനാല്‍ നയിക്കപ്പെടുന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്ത് ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ്. ഗോവധ നിരോധനമെല്ലാം ഇതിന്റെ ഭാഗമാണ്. നൂറുകണക്കിനാളുകളാണ് രാജ്യത്ത് ഈ പേരില്‍ കൊല്ലപ്പെട്ടത്. ദളിത് ജനത ഇതുപോലെ വേട്ടയാടപ്പെട്ട കാലം രാജ്യത്തില്ല. മുസ്‌ലിംകളും ആദിവാസികളും സ്ത്രീകളും കാവിസേനകളാല്‍ വേട്ടയാടപ്പെടുകയാണെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു. എ.ഐ.ടി.യു.സി ഓഫീസിലെ സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടന്ന സമ്മേളനത്തില്‍ കെ.അജിത്ത് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ആര്‍.സുശീലന്‍, ടി.എന്‍ രമേശന്‍, പി.സുഗതന്‍, ജോണ്‍ വി.ജോസഫ്, എം.ഡി ബാബുരാജ്, കെ.എസ് രത്‌നാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.