Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാഗതസംഘം രൂപീകരണ യോഗം
11/07/2018

വൈക്കം: മത്സ്യബന്ധന വിതരണമേഖലയില്‍ പണിയെടുക്കുന്ന മത്സ്യതൊഴിലാളി സ്ത്രീകളെ അനുബന്ധ തൊഴിലാളി പട്ടികയില്‍പ്പെടുത്തുവാനുള്ള നീക്കം അവസാനിപ്പിച്ച് അവരെ യഥാര്‍ത്ഥ മത്സ്യതൊഴിലാളികളായി പരിഗണിക്കണമെന്ന് വൈക്കത്ത് പി.കൃഷ്ണപിള്ള സ്മാരക ഹാളില്‍ ചേര്‍ന്ന മത്സ്യതൊഴിലാളി ഫെഡറേഷന്‍ പ്രവര്‍ത്തകയോഗം ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. ജൂലൈ 22ന് രാവിലെ മുതല്‍ വൈക്കത്തു വച്ചു നടക്കുന്ന മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വനിതശില്പശാല വിജയിപ്പിക്കുന്നതിനായി ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗം യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി. രഘുവരന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ് രത്‌നാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, പി.എസ് പുഷ്പമണി, ഡി.ബാബു, അഡ്വ. കെ.പ്രസന്നന്‍, ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. റ്റി.എന്‍ രമേശന്‍, എം.ഡി ബാബുരാജ്, കെ.അജിത്ത് എക്‌സ് എം.എല്‍.എ എന്നിവര്‍ രക്ഷാധികാരികളും, സി.കെ ആശ എം.എല്‍.എ ചെയര്‍മാനും ഡി.ബാബു ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം വൈസ് പ്രസിഡന്റായി അഡ്വ. കെ.പ്രസന്നന്‍, പി.എസ് പുഷ്പമണി, ചന്ദ്രബാബു എന്നിവരെയും ജോയിന്റ് സെക്രട്ടറിയായി അഡ്വ. എം.ജി രഞ്ജിത്ത്, ഡി.ഫിലോമിന, സി.എന്‍ പ്രദീപ് കുമാര്‍ എന്നിവരെയും ഖജാന്‍ജിയായി കെ.എസ് രതാനാകരനെയും തിരഞ്ഞെടുത്തു.