Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ ക്ലാസ് നടത്തി
11/07/2018
മടിയത്തറ വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പഠന നൈപുണ്യത്തിന്റെ ഭാഗമായി മൈന്‍ഡ് സെറ്റ് ഡവലപ്പ്‌മെന്റ് അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തിയ പരീശീലന കളരിയില്‍ വൈക്കം നന്ദനന്‍ ക്ലാസ്സെടുക്കുന്നു.

വൈക്കം: ജൈവ പച്ചക്കറി കൃഷി നടത്തി വിജയഗാഥ നെയ്ത് സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയ മടിയത്തറ വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററിസ്‌കൂളില്‍ പഠനനിലവാരമുയര്‍ത്താന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൈകോര്‍ക്കുന്നു. മൈന്‍ഡ് സെറ്റ് ഡവലപ്പ്‌മെന്റ് അക്കാഡമിയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നത്. മൈന്‍ഡ്് സെറ്റ് ഡവലപ്പ്‌മെന്റ് ചീഫ് മാസ്റ്റര്‍ കോച്ച് വൈക്കം നന്ദനനാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണം, വ്യക്തിത്വ വികസനം, സാമൂഹ്യ പ്രതിബദ്ധത, ഇച്ഛാശക്തി, കലാകായിക രംഗം, തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്ത ആദ്യ ക്ലാസില്‍ ചീഫ് മാസ്റ്റര്‍ കോച്ച് വൈക്കം നന്ദനന്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പാള്‍ കെ.എന്‍ ശ്രീകുമാര്‍, പി.ടി.എ പ്രസിഡന്റ് രഘുവരന്‍, അദ്ധ്യാപകരായ ഡോ.ജിഷ, ജിനു, സൂസന്‍, സീമ, രക്ഷകര്‍ത്താ പ്രതിനിധികളായി ബിജി, രേഖാ സുഗണന്‍, അമല, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.