Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫിഷറീസ് വകുപ്പിന്റെ ജില്ലയിലെ മികച്ച കരിമീന്‍ കര്‍ഷകനുള്ള പുരസ്‌കാരം ജോര്‍ജ്ജ് ജോണിന്.
11/07/2018
ജോര്‍ജ്ജ് ജോണ്‍.


വൈക്കം: ഫിഷറീസ് വകുപ്പിന്റെ ജില്ലയിലെ മികച്ച കരിമീന്‍ കര്‍ഷകനുള്ള പുരസ്‌കാരം വൈക്കം പള്ളിപ്രത്തുശ്ശേരി വെട്ടിക്കാപള്ളി ജോയിയുടെ മകന്‍ ജോര്‍ജ്ജ് ജോണിന്. ആറു വര്‍ഷം മുന്‍പാണ് ജോര്‍ജ്ജ് ജോണ്‍ വേമ്പനാട്ടു കായലിനോടു ചേര്‍ന്നുള്ള ഒരേക്കര്‍ വരുന്ന ജലാശയത്തില്‍ കരിമീന്‍ വളര്‍ത്തി തുടങ്ങിയത്. 2015ല്‍ ആത്മ ഏറ്റവും മികച്ച കരിമീന്‍ കര്‍ഷകനായി തെരഞ്ഞെടുത്തതാണ് ഇദ്ദേഹത്തിന്റെ കാര്‍ഷികാഭിമുഖ്യത്തിനു ഉത്തേജനം പകര്‍ന്നത്. കഴിഞ്ഞ ഈസ്റ്ററിന് എട്ടു ടണ്‍ കരിമീന്‍ ഇദ്ദേഹം വിറ്റിരുന്നു. കരിമീന്‍ വളര്‍ത്തുന്നതിനു പുറമെ പടുതാകുളങ്ങളില്‍ ഗിഫ്റ്റ് തിലോപ്പിയടക്കമുള്ള മത്സ്യങ്ങളെയും വളര്‍ത്തുന്നുണ്ട്. മത്സ്യകൃഷിക്ക് പുറമെ വിപുലമായ കോഴി കൃഷിയും ഇദ്ദേഹത്തിനുണ്ട്. മലിനീകരണം ഒഴിവാക്കി നൂതനമായ രീതിയിലാണ് ഫാം നടത്തുന്നത്. പരമ്പരാഗതവും ആധുനികവുമായ രീതികള്‍ കൃഷിയില്‍ സമന്വയിപ്പിച്ച് നടത്തുന്ന പരീക്ഷണങ്ങള്‍ വിജയിപ്പിക്കാന്‍ ഏറെ ജാഗ്രതയോടെ മുഴുകുന്നതു കൊണ്ടാണ് കൃഷിയില്‍ പലര്‍ക്കും തിരിച്ചടി നേരിടുമ്പോഴും തനിക്ക് മുന്നോട്ടുപോകാന്‍ കഴിയുന്നതെന്ന് ജോര്‍ജ്ജ് ജോണ്‍ പറയുന്നു. ഫിഷറീസ്, നഗരസഭ അധികൃതരും മത്സ്യസമൃദ്ധി കോ-ഓര്‍ഡിനേറ്ററും തന്റെ മത്സ്യകൃഷിയുടെ വിജയത്തിനു വലിയ പിന്തുണ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.