Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡിന്റെ വശങ്ങളിലെ കട്ടിങ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു.
10/07/2018
വെട്ടിക്കാട്ട്മുക്ക് ഡി.ബി കോളേജിനു സമീപം റോഡിലെ കട്ടിങില്‍ നിന്നും തെന്നി നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ കാര്‍.

തലയോലപ്പറമ്പ്: റോഡിന്റെ വശങ്ങളിലെ കട്ടിങ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. വെട്ടിക്കാട്ട്മുക്ക് ഡി.ബി കോളേജിനു സമീപം റോഡിന് ഇരുവശങ്ങളിലുമള്ള ഒരടിയിലധികം വരുന്ന കട്ടിങാണ് വാഹനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇരുചക്ര വാഹനങ്ങളാണ് അധികവും ഇവിടെ അപകടത്തില്‍പെടുന്നത്. ഇന്നലെ രാവിലെ എറണാകുളത്തുനിന്നും കോട്ടയത്തേക്കു പോവുകയായിരുന്ന കാര്‍ കട്ടിങില്‍പെട്ട് തലകീഴായി മറിഞ്ഞു. കാര്‍ യാത്രികനായിരുന്ന അമൃത ആശുപത്രിയിലെ ഡോക്ടര്‍ ആനന്ദ് പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. അശാസ്ത്രീയമായി റോഡില്‍ പാകിയ ടൈലുകളും അപകടത്തിന് കാരണമാകുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ തികഞ്ഞ അനാസ്ഥയാണ് അപകടങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ദിവസം ബൈക്കില്‍ യാത്ര ചെയ്തിരുന്ന ദമ്പതികള്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കട്ടിങില്‍ നിന്നും തെന്നിമാറി അപകടത്തില്‍പെട്ട് പരുക്കേറ്റിരുന്നു. അടിയന്തിരമായി കട്ടിങ് ഭാഗം കോണ്‍ക്രീറ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.