Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുവഞ്ചിയൂര്‍ സൂര്യഗായത്രം എസ്സ് ഇ ശങ്കരന്‍ നമ്പൂതിരി വൈക്കം മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
16/11/2015
വൈക്കം മഹാദേവക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ നിയുക്ത ശബരിമല മേല്‍ശാന്തി കോട്ടയം തിരുവഞ്ചൂര്‍ സൂര്യഗായത്രം എസ് ഇ ശങ്കരന്‍ നമ്പൂതിരിയെ ദേവസ്വം അധികാരികള്‍ സ്വീകരിക്കുന്നു.
നിയുക്ത ശബരിമല മേല്‍ശാന്തി കോട്ടയം തിരുവഞ്ചിയൂര്‍ സൂര്യഗായത്രം എസ്സ് ഇ ശങ്കരന്‍ നമ്പൂതിരി വൈക്കം മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ 8 മണിയോടെ ശബരിമല മുന്‍കീഴ്ശാന്തി സുരേഷ് ആര്‍ പോററിയോടൊപ്പം ക്ഷേത്രത്തില്‍ എത്തിയ നിയുക്ത മേല്‍ശാന്തി വൈക്കത്തപ്പനെ തൊഴുത് വഴിപാടുകള്‍ നടത്തി. ക്ഷേത്രമേല്‍ശാന്തി അനൂപ് നമ്പൂതിരിയില്‍ നിന്ന് പ്രസാദം വാങ്ങി. ക്ഷേത്രത്തിലെത്തിയ നിയുക്തമേല്‍ശാന്തിയെ ക്ഷേത്രം അഡ്മിനിട്രേററ് ഓഫീസര്‍ ഗോപി കൃഷ്ണന്‍, ക്ലാര്‍ക്ക് രാജന്‍ തോട്ടകം, ക്ഷേത്രജീവനക്കാര്‍, ഉപദേശകസമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 16 ന് രാവിലെ കോട്ടയം തിരുവഞ്ചിയൂരുള്ള ഇല്ലത്ത് നിന്ന് രാവിലെ 8 മണിക്ക് കെട്ടുനിറച്ച് തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, ആറന്മുള, വടശ്ശേരിക്കര, നിലക്കല്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് 2 മണിയോടെ പമ്പയില്‍ എത്തും. അവിടെ നിന്ന് മലചവുട്ടി 5 മണിയോടെ സന്നിധാനത്തില്‍ എത്തും. രാത്രി 7 മണിക്ക് പുതിയ മേല്‍ശാന്തിയുടെ സ്ഥാനരോഹണ ചടങ്ങുകള്‍ നടക്കും. വൃശ്ചികം 1 ന് വെളുപ്പിന് 3 ന് പുതിയ മേല്‍ശാന്തി നട തുറക്കും.