Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കള്ള എഗ്രിമെന്റുണ്ടാക്കി പണം തട്ടിയെടുക്കുന്ന തട്ടിപ്പുകമ്പനിയില്‍ വീണ് കര്‍ഷകര്‍ വഞ്ചിതരാകരുതെന്ന് അഖിലേന്ത്യാ കിസ്സാന്‍സഭ
10/07/2018

വൈക്കം: വടയാര്‍ പ്രദേശത്ത് ഏകദേശം അഞ്ഞുറേക്കറിലധികം സ്ഥലത്ത് കര്‍ഷകര്‍ പാട്ടകൃഷി ചെയ്തു വരുന്നുണ്ട്. യഥാര്‍ത്ഥ സ്ഥല ഉടമകളുമായി പാട്ടക്കരാര്‍ ഉണ്ടാക്കുന്നതിനോ, പാട്ടം കൊടുക്കുന്നതിനോ വടയാറിലെ നെല്‍ക്കര്‍ഷകര്‍ എതിരല്ല. എന്നാല്‍ ഈ അടുത്തകാലത്തായി സന്തോഷ് മാധവന്‍ എന്ന വിവാദ സ്വാമിയും അദ്ദേഹത്തിന്റെ ചില സഹായികളും കര്‍ഷകരുടെ വീടുകളില്‍ ചെന്ന് ഏക്കറിന് 6000 രൂപയും എഗ്രിമെന്റ് ചിലവ് 300 രൂപയുമടക്കം 6300 രൂപയും വാങ്ങി തട്ടിപ്പു സംഘം സ്ഥലം വിടുകയും ചെയ്തതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വിഷയം കര്‍ഷകര്‍ ചര്‍ച്ച ചെയ്യുകയും പത്രങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെ സംഘം രാത്രികാലങ്ങളില്‍ കര്‍ഷകരെ ഫോണിലൂടെ ഭീഷണിപ്പെടുത്തി എഗ്രിമെന്റ് ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായും അറിയുന്നു. തട്ടിപ്പില്‍പ്പെട്ട കര്‍ഷകര്‍ യഥാര്‍ത്ഥ നിലമുടമകള്‍ വരുമ്പോള്‍ എഗ്രിമെന്റ് വെച്ച് വേറെ പാട്ടം കൊടുക്കേണ്ടതായും വരുന്നു. അതുകൊണ്ട് കള്ള എഗ്രിമെന്റുണ്ടാക്കി പണം തട്ടിയെടുക്കുന്ന തട്ടിപ്പുകമ്പനിയില്‍ വീണ് കര്‍ഷകര്‍ വഞ്ചിതരാകരുതെന്ന് അഖിലേന്ത്യാ കിസ്സാന്‍സഭ തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി കര്‍ഷകരെ പ്രസ്താവനയിലൂടെ അറിയിച്ചു. എ.എം അനി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.കെ രാധാകൃഷ്ണന്‍, എസ്.ബാബു, കെ.വി ജോളി, കെ.സി രഘുവരന്‍, പി.ആര്‍ മുരുകദാസ് എന്നിവര്‍ സംസാരിച്ചു.