Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എം.കെ കേശവന്‍ അനുസ്മരണം നടത്തി
10/07/2018

വൈക്കം: അന്തരിച്ച സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയും കര്‍ഷകതൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന എം.കെ കേശവന്റെ 21-ാമത് ചരമവാര്‍ഷിക ദിനത്തില്‍ എം.കെയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സി.പി.ഐ ടൗണ്‍ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ടി.എന്‍ രമേശന്‍, എം.ടി ബാബുരാജ്, കെ.അജിത്ത്, ആര്‍.ബിജു, എന്‍.അനില്‍ ബിശ്വാസ്, പി.എസ് പുഷ്‌ക്കരന്‍, വി.കെ അനില്‍, എ.കെ ചന്ദ്രബാബു, ഡി.രഞ്ജിത്ത്, കെ.പ്രസന്നന്‍, കെ.വേണുഗോപാല്‍, എസ്.ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകിട്ട് എ.ഐ.റ്റി.യൂ.സി ഓഫീസില്‍ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.