Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്നലെ പെയ്ത കനത്തമഴയിലും കാറ്റിലും സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു.
10/07/2018
കനത്തമഴയിലും കാറ്റിലും തകര്‍ന്നുവീണ വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടം.

 വൈക്കം: ഇന്നലെ പെയ്ത കനത്തമഴയിലും കാറ്റിലും സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലാബിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീണത്. രാവിലെ 8.45നാണ് സംഭവം. ഈ സമയം ലാബില്‍ ആരുമില്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. ലാബിലെ ഉപകരണങ്ങള്‍ പൂര്‍ണമായി നശിച്ചു. സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചിരുന്നതാണ് ലബോറട്ടറി പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടം. നൂറ്റാണ്ടിന്റെ പഴക്കമുള്ള സ്‌കൂളിലെ പല കെട്ടിടങ്ങളും അപകടഭീഷണി ഉയര്‍ത്തുന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂളിനുസമീപം പ്രവര്‍ത്തിച്ചിരുന്ന എ.ഇ ഓഫീസ് കെട്ടിടവും ഇതുപോലെ നിലംപൊത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ഈ കെട്ടിടം പുനര്‍നിര്‍മിച്ചത് ഉദ്ഘാടനം ചെയ്തത്.