Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശക്തമായ കാറ്റിലും മഴയിലും റോഡരികില്‍ നിന്നിരുന്ന മരം ഇലക്ട്രിക് ലൈനിനുമുകളിലൂടെ റോഡിനുകുറുകെ കടപുഴകി വീണു.
10/07/2018
വൈക്കം പോലീസ് ക്വാര്‍ട്ടേഴ്‌സിനുസമീപം നിന്നിരുന്ന പാഴ്മരം കടപുഴകിവീണത് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റുന്നു.

വൈക്കം: ശക്തമായ കാറ്റിലും മഴയിലും റോഡരികില്‍ നിന്നിരുന്ന മരം ഇലക്ട്രിക് ലൈനിനുമുകളിലൂടെ റോഡിനുകുറുകെ കടപുഴകി വീണു. ഉടന്‍ വൈദ്യുതി നിലച്ചതിനാല്‍ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചക്ക് 2.30നാണ് അപകടം. നഗരസഭ-ഫിഷര്‍മെന്‍ കോളനി റോഡില്‍ പോലീസ് ക്വാര്‍ട്ടേഴ്‌സിനുസമീപം നിന്നിരുന്ന കൂറ്റന്‍ പരുത്തിമരമാണ് നിലംപൊത്തിയത്. മരം വീണതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതവും ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ യൂണിറ്റ് എത്തി റോഡിലേക്കുവീണ മരം വെട്ടിമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതര്‍ എത്തി ലൈനിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷം വൈകിട്ടോടെ വൈദ്യുതിബന്ധം പുനസ്ഥാപിക്കുകയായിരുന്നു.