Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ ലോണ്‍ നല്‍കുന്നതിന്റെ പേരിലും കാര്‍ഷിക ലോണ്‍ നല്‍കുന്നതിന്റെ പേരിലും ബാങ്കുകള്‍ സാധാരണക്കാരെ കൊള്ളയടിക്കുന്നു.
10/07/2018


വൈക്കം: വിദ്യാഭ്യാസ ലോണ്‍ നല്‍കുന്നതിന്റെ പേരിലും കാര്‍ഷിക ലോണ്‍ നല്‍കുന്നതിന്റെ പേരിലും ബാങ്കുകള്‍ സാധാരണക്കാരെ കൊള്ളയടിക്കുന്നു. നാലര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് കുട്ടികളുടെ ഉപരിപഠനത്തിനായി നാലു ലക്ഷം രൂപ വരെ ഈടു പ്രമാണങ്ങള്‍ കൂടാതെ വിദ്യാര്‍ത്ഥിയുടെ മാത്രം ഈടിന്‍മേല്‍ വിദ്യാഭ്യാസ ലോണ്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. കര്‍ഷകര്‍ക്ക് നല്‍കുന്ന ലോണ്‍ തിരിച്ചു പിടിയ്ക്കുന്നതിനായി ക്രൂരമായ നടപടിക്രമങ്ങളാണ് എല്ലാ ബാങ്കുകളും സ്വീകരിക്കുന്നത്. ഇത് അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന നടപടിയാണ്. ഇതവസാനിപ്പിക്കണം. കേരളാ ഗവണ്‍മെന്റ് വിദ്യാഭ്യാസ ലോണ്‍ എടുത്തിട്ടുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി റീപേയ്‌മെന്റ് സപ്പോര്‍ട്ട് സ്‌കീം പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകളും ഉദ്യോഗസ്ഥരും ഈ വിഷയത്തില്‍ നിസ്സംഗത പാലിയ്ക്കുകയാണ്. ഗവണ്‍മെന്റ് ഉത്തരവു പ്രകാരം റിപേയ്‌മെന്റ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ലോണിനും നിയമ നടപടികള്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാര്‍ഷിക ലോണിന്റെ കാര്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ, കാര്‍ഷിക ലോണ്‍ എടുത്തിട്ടുള്ളവര്‍ക്കായി ഒരു കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. വൈക്കം വലിയകവലയിലുള്ള എന്‍.എസ്.എസ് ഹാളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.