Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-വെച്ചൂര്‍ റോഡ് വികസനത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
09/07/2018

വൈക്കം: വൈക്കം-വെച്ചൂര്‍ റോഡ് വികസനത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 13 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്ന റോഡിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികളാണ് തുടങ്ങിയത്. തലയാഴം, വെച്ചൂര്‍ വില്ലേജുകളില്‍ നിന്നും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ സര്‍വ്വേ നമ്പറുകള്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ ശേഖരിച്ചു കഴിഞ്ഞു. ഇതു പ്രകാരമുള്ള സ്ഥലം സര്‍വ്വേ നടത്തി അളന്ന് കുറ്റി വയ്ക്കുന്ന നടപടികളാണ് ഇനി തുടങ്ങുന്നത്. 93.73 കോടി രൂപയാണ് വൈക്കം -വെച്ചൂര്‍ റോഡ് വികസനത്തിനായി കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുള്ളത്. അഞ്ചുമനപാലം പുനര്‍ നിര്‍മ്മിക്കുന്ന പ്രവൃത്തിയും ഇതോടൊപ്പമുണ്ട്. റോഡ് വികസനത്തിനാവശ്യമായ സ്ഥലം വിട്ടുനല്കണമെന്ന അഭ്യര്‍ത്ഥനയുമായി റോഡിന്റെ ഇരുവശവുമുള്ള സ്ഥലയുടമകളെയും സ്ഥാപന ഉടമകളെയും സംഘടനാഭാരവാഹികളെയും, ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും സംഘം നേരില്‍ കണ്ട് ചര്‍ച്ചകള്‍ നടത്തി. തോട്ടകം ശ്രീലയത്തില്‍ ഡി.നാരായണന്‍ നായര്‍ ആദ്യം സ്ഥലം വിട്ടുനല്കാന്‍ സന്നദ്ധത അറിയിച്ചു. തോട്ടകത്ത് സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ ഉത്ഘാടനം സി.കെ.ആശ.എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ പി.സുഗതന്‍, അഡ്വ. കെ.കെ.രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജിസലഞ്ച് രാജ്, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.