ശ്രീനാരായണ വൈദീക സമിതി വാര്‍ഷിക സമ്മേളനം
09/07/2018
ശ്രീനാരായണ വൈദീക സമിതി വൈക്കം യൂണിയന് സമ്മേളനം എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന് ശ്രീനാരായണ വൈദീക സമിതി വാര്‍ഷിക സമ്മേളനം ശ്രീനാരായണ ആഡിറ്റോറിയത്തില്‍ എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സമിതി ചെയര്മാന് വിജയന് ശാന്തി അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി എം.പി സെന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ലാലന് തന്ത്രി, സംസ്ഥാന സെക്രട്ടറി സെല്വന് ശാന്തി, ഹംസാനന്ദന്‍ തന്ത്രി, ജില്ലാ ചെയര്മാന് സുനില്‍ ശാന്തി, ഷിബു പട്ടശ്ശേരി, മഹേഷ് ശാന്തി, റോഷിത്ത് ശാന്തി എന്നിവര്‍ പ്രസംഗിച്ചു.