Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാനാടത്ത് പി.കെ.വി, പി.എസ്., എം.കെ അനുസ്മരണം നടത്തി
09/07/2018
പി.കെ.വി, പി.എസ്., എം.കെ അനുസ്മരണ സമ്മേളന ഉദ്ഘാടനവും, എം.കെ കേശവന്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണവും സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: പി.കെ.വി, പി.എസ്., എം.കെ അനുസ്മരണം നാനാടത്ത് എം.കെ കേശവന്‍ സ്മാരക ഹാളില്‍ നടന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണവും സി.കെ ശശിധരന്‍ നിര്‍വഹിച്ചു. സാബു പി മണലൊടി അദ്ധ്യക്ഷത വഹിച്ചു. ലീനമ്മ ഉദയകുമാര്‍, എം.ടി ബാബുരാജ്, കെ.അജിത്ത്, എന്‍.അനില്‍ ബിശ്വാസ്, കെ.വേണുഗോപാല്‍, കെ.ജി രാജു, അര്‍ജ്ജുന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.