Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ പുരസ്‌കാരം നേടിയ അനന്തുവിന് പോലീസിന്റെ ഉപഹാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കി.
02/02/2016
സഹപാഠിയുടെ ജീവന്‍ രക്ഷിച്ച് രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ വെച്ചൂര്‍ ദേവീവിലാസം ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ അനന്തുവിന് പോലീസിന്റെ ഉപഹാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മാനിക്കുന്നു

സഹപാഠിയുടെ ജീവന്‍ സ്വന്തം ജീവന്‍ പണയംവെച്ച് രക്ഷിച്ച് ദേശീയ പുരസ്‌കാരം നേടിയ അനന്തുവിന് പോലീസിന്റെ ഉപഹാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കി. വെച്ചൂര്‍ ദേവീവിലാസം ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനന്തു സഹപാഠിയായ സൂര്യദേവനെ ഒഴുക്കിന്റെ ആഴങ്ങളില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷിച്ചത്. ഏറെ കയ്യടികളോടെയാണ് അനന്തുവിനെ ചടങ്ങ് സ്വീകരിച്ചത്.