Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന പി.എസ്, പി.കെ.വി, എം.കെ അനുസ്മരണം 10ന്
09/07/2018

വൈക്കം: സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന പി.എസ്, പി.കെ.വി, എം.കെ അനുസ്മരണം ഇന്ന് നടക്കും. എ.ഐ.ടി.യൂ.സി ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ആര്‍.സുശീലന്‍, ടി.എന്‍ രമേശന്‍, ലീനമ്മ ഉദയകുമാര്‍, കെ.ഡി വിശ്വനാഥന്‍, ജോണ്‍ വി ജോസഫ്, പി.സുഗതന്‍, സി.കെ ആശ എം.എല്‍.എ, കെ.അജിത്ത് എക്‌സ് എം.എല്‍.എ, എ.സി ജോസഫ്, പി.എസ് പുഷ്പമണി, കെ.എസ് രത്‌നാകരന്‍ തുടങ്ങിയവര്‍ സംസാരിക്കും. രാവിലെ 9 മണിക്ക് ടൗണ്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ എം.കെ കേശവന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും.