Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അധ്യാപക ധര്‍ണ്ണ നടത്തി.
09/07/2018
വിവിധ ആവശ്യങ്ങള്‍ ഉയിച്ച് കെ.പി.എസ്.ടി.എ വൈക്കം ഉപജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, സ്‌കൂള്‍ മാനേജര്‍മാരുടെ ശിക്ഷാധികാരം എടുത്തുകളയുക, അധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് ശമ്പളം നല്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ ആഗസ്റ്റ് 4ന് നടത്തുന്ന ഡി.പി.ഐ ഓഫീസ് മാര്‍ച്ചിന്റെ ഭാഗമായി വൈക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ അധ്യാപക ധര്‍ണ്ണ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ആര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പര്‍ വി.വി സത്യന്‍ മുഖ്യ പ്രഭാഷണം നടത്തി. സി.സുരേഷ്‌കുമാര്‍, പി.പ്രദീപ്, കെ.ടി അനില്‍കുമാര്‍, സ്റ്റാന്‍ലി ജോര്‍ജ്ജ്, സജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.