Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വില്‍പനക്കായി കഞ്ചാവുമായി കറങ്ങിനടന്ന യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി.
07/07/2018

വൈക്കം: വില്‍പനക്കായി കഞ്ചാവുമായി കറങ്ങിനടന്ന യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. ടി.വി പുരം കണ്ണുകെട്ടിശ്ശേരി പുത്തന്‍തറ ശ്രീമുരുകന്‍ (19), ഉദയാഭവനില്‍ ആദര്‍ശ് (18) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.വി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 12ഓടെ ടി.വി പുരം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. ഇവരില്‍നിന്നും പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പന നടത്തിയിരുന്ന ഇവരെ നാളുകളായി നിരിക്ഷിച്ചു വരികയായിരുന്നു. ഇതില്‍ ശ്രീമുരുകന്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണെന്നും കഴിഞ്ഞയിടെ ജാമ്യത്തിലറങ്ങിയ ഇയാള്‍ വീണ്ടും പിടിയിലാവുകയായിരുന്നുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയ്ഡില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ് ജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എം.ജെ അനൂപ്, ഹരിഹരന്‍ പോറ്റി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ജെ റാഫേല്‍, പി.ബി ബിജു, ടി.കെ രതീഷ്‌ലാല്‍, പി.എല്‍ റോബിമോന്‍, വേണുഗോപാല്‍, യു.കെ ബാബു, മനീഷ എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.