Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടൗണ്‍ റോട്ടറി ക്ലബ്ബില്‍ 2018-19 വര്‍ഷത്തിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
07/07/2018

വൈക്കം: ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ 16-ാമത് പ്രസിഡന്റായി പി.ജി പ്രസാദിനെയും സെക്രട്ടറിയായി എന്‍.കെ സെബാസ്റ്റ്യനെയും തിരഞ്ഞെടുത്തു. 2018-19 വര്‍ഷത്തിലും നിര്‍ദ്ധനരും നിരാലംബരുമായ ജനങ്ങള്‍ക്ക് സ്‌നേഹവീട് പദ്ധതിയനുസരിച്ച് ഭവനനിര്‍മ്മാണം, ഭവനങ്ങളുടെ അറ്റകുറ്റ പണികള്‍, നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം, മിടുക്കരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിനുള്ള സാമ്പത്തിക സഹായം, ഭിന്നശേഷിക്കാര്‍ക്കുള്ള സഹായവും മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ തുടരും. തരിശുഭൂമി ഏറ്റെടുത്ത് ജൈവകൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സുരക്ഷിതമായ റോഡ് യാത്രയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് മോട്ടോര്‍ വാഹനവകുപ്പ്, ജനമൈത്രി പോലീസ് എന്നിവയുമായി സഹകരിച്ച് റോഡ് സുരക്ഷ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഭവനനിര്‍മ്മാണത്തിന്റെയും ഭിന്നശേഷിക്കാര്‍ക്കുള്ള വാഹനവിതരണത്തിന്റെയും മറ്റ് സേവന പദ്ധതിയുടെയും ഉദ്ഘാടനം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ മേജര്‍ ഡോണര്‍ കെ.എസ് ശശികുമാര്‍ നിര്‍വഹിക്കും. കൂടാതെ വിന്‍സ് പദ്ധതിയുടെ ഭാഗമായി വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് സ്‌കൂളില്‍ രണ്ടുലക്ഷം രൂപാ മുതല്‍ മുടക്കിയും, വെച്ചൂര്‍ ദേവിവിലാസം സ്‌കൂളില്‍ നാലുലക്ഷം രൂപ മുതല്‍ മുടക്കിയും കുട്ടികള്‍ക്കായി ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മിച്ചു നല്‍കും. ഈ രണ്ടു പദ്ധതികളും മൂന്നു മാസത്തിനകം പൂര്‍ത്തീകരിക്കും. പത്രസമ്മേളനത്തില്‍ പി.ജി പ്രസാദ്, എന്‍.കെ സെബാസ്റ്റ്യന്‍, സുരേഷ് സി കാട്ടുമന, കെ.പി റോയി, വി.ഹരീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.