Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജന്മശതാബ്ദി ആഘോഷം നടത്തി
07/07/2018
ടി.വി പുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കെ. കരുണാകരന്റെ ജന്മശതാബ്ദി ആഘോഷ സമ്മേളനം കെ.പി.സി.സി വക്താവ് അജയ് തറയില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഏതൊരു കാര്യത്തിലും വ്യക്തമായ നയങ്ങളും നിലപാടുകളും കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു ലീഡര്‍ കെ. കരുണാകരന്റേതെന്ന് കെ.പി.സി.സി വക്താവ് അജയ് തറയില്‍. ടി.വി പുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കെ.കരുണാകരന്റെ ജന്മശതാബ്ദി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് അര്‍ഹമായ അംഗീകാരവും പദവികളും നല്‍കി പ്രസ്ഥാനത്തെ കരുത്തുറ്റതാക്കാന്‍ കരുണാകരന്റെ കര്‍മബോധം എക്കാലവും സ്മരിക്കപ്പെടുമെന്നും അജയ് തറയില്‍ കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ പ്രസിഡന്റ് എസ്. സാനു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ജയ്‌സണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ. രാജു മാവുങ്കല്‍, മോഹന്‍ ഡി.ബാബു, ബി.അനില്‍കുമാര്‍, അഡ്വ. എ.സനീഷ് കുമാര്‍, വി. സമ്പത് കുമാര്‍, പി..എന്‍ ബാബു, ആര്‍.ചന്ദ്രശേഖരന്‍, ബിജു കൂട്ടുങ്കല്‍, ടി.വി സത്യജിത്ത്, പി.ആര്‍. രത്‌നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടിയ ടി.വി പുരം ഹൈസ്‌കൂളിനും വിദ്യാര്‍ത്ഥികള്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ചടങ്ങില്‍ ആദരിച്ചു.