Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണക്ഷനുകള്‍ വിച്ഛേദിക്കും
07/07/2018

വൈക്കം: കേരള വാട്ടര്‍ അതോറിട്ടിയുടെ കുടിശ്ശിക നിവാരണ തീരുമാനപ്രകാരം വൈക്കം സബ് ഡിവിഷനുകീഴില്‍ രണ്ടു തവണയില്‍ കൂടുതല്‍ വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കളുടെ കണക്ഷനുകള്‍ ഇനിയൊരറിയിപ്പ് കൂടാതെ വിച്ഛേദിക്കുന്നതിന് പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. നിലവില്‍ കുടിശ്ശിക വരുത്തി വിച്ഛേദിച്ചിരിക്കുന്ന കണക്ഷനുകളുടെ ഉപഭോക്താക്കള്‍ക്കെതിരെ റവന്യു റിക്കവറി നടപടികളും ആരംഭിച്ചു. പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍ മാറ്റിവെക്കാത്തതും, വെള്ളക്കെട്ട് നിറഞ്ഞതോ, അമതിഭാരമുള്ള സ്ലാബ് കൊണ്ട് മൂടിയതോ, മറ്റ് സമാന കാരണങ്ങള്‍ ഉള്ളതുമായ കണക്ഷനുകളും റദ്ദ് ചെയ്യുന്നതാണെന്ന് അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.