Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മുഹമ്മദ് ബഷീറിന്റെ 24-ാം ചരമവാര്‍ഷികം ജന്മനാടായ തലയോലപ്പറമ്പില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.
06/07/2018
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും, തലയോലപ്പറമ്പ് ബഷീര്‍ സ്മാരക ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 24-ാം ചരമവാര്‍ഷികം ജന്മനാടായ തലയോലപ്പറമ്പില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. മലയാളത്തിന് യാദൃശ്ചികമായി കൈവന്ന അമൂല്യ രത്‌നമാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍. ബഷീര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ നടത്തിയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ഇന്നോളമുള്ള കഥാകൃത്തുക്കളില്‍ വച്ച് ഏറ്റവും വലിയ അനുഭവസമ്പന്നനായ എഴുത്തുകാരനായിരുന്നു ബഷീര്‍ എന്നും കെ.ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. ബഷീര്‍ സ്മാരകസമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഷീര്‍ ബാല്യകാല സഖി പുരസ്‌കാരം കിളിരൂര്‍ രാധാകൃഷ്ണല്‍ നിന്നും, ക്യാഷ് അവാര്‍ഡ് എക്‌സി. ഡയറക്ടര്‍ അഡ്വ. ടോമി കല്ലാനിയില്‍ നിന്നും കെ.ജയകുമാര്‍ ഏറ്റുവാങ്ങി. കവിയും ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവുമായ ശ്രീകുമാര്‍ മുഖത്തല മുഖ്യപ്രഭാഷണം നടത്തി. വിവിധ പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു. ഡോ. പോള്‍ മണലില്‍, ഡോ. അംബിക എ.നായര്‍ എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. പ്രൊഫ. കെ.എസ്. ഇന്ദു ആദരപ്രഭാഷണവും സണ്ണി ചെറിയാന്‍ പ്രശസ്തി പത്ര പാരായണവും നടത്തി. ഡോ. എസ്.ലാലിമോള്‍, ഡോ. വി.ടി ജലജകുമാരി, ഡോ. യു.ഷംല, ഡോ. എസ്.പ്രീതന്‍, പി.ജി ഷാജിമോന്‍, ടി.പി ആനന്ദവല്ലി, മോഹന്‍ ഡി.ബാബു, സ്മിത കരുണ്‍, എം.കെ ഷിബു, രാജു കാലായില്‍, കെ.ആര്‍ സുശീലന്‍, ഡോ. എം.എസ് ബിജു, പ്രൊഫ. സിജു ജോസഫ്, ഡെല്ല നോബിള്‍, നീലിമ അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. ബഷീറിന്റെ ഏറ്റവും പ്രിയപ്പെട്ട മാങ്കോസ്റ്റിന്‍ തൈക്കും ചാമ്പമരത്തിനും ചന്ദനത്തിനും വെള്ളമൊഴിച്ചുകൊണ്ടാണ് കെ. ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് ചിത്രകാരനും ശില്‍പിയുമായ കോട്ടയം ഷാജി വാസന്റെ ചിത്രപ്രദര്‍ശനവും നടന്നു.


തലയോലപ്പറമ്പ്: തലയോലപ്പറമ്പും ബേപ്പൂരും എക്കാലവും സ്മരിക്കപ്പടുന്നത് വിശ്വവിഖ്യാതനായ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സാഹിത്യ ലോകത്തെ സുല്‍ത്താന്റെ പേരിലൂടെയായിരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും, ബഷീര്‍ സ്മാരക ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ബഷീര്‍ അനുസ്മരണ സമ്മേളനവും വായന പക്ഷാചരണവും ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു എഴുത്തുകാരനും മലയാള ഭാഷ ഗവേഷണ കേന്ദ്രം ഡയറക്ടറുമായ പ്രൊഫ. എസ്.കെ വസന്തന്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍.ചന്ദ്രബാബു, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ ഗോപി, പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ അബ്ദുല്‍ റഷീദ്, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ആര്‍ ചന്ദ്രമോഹന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.യു വാവ, സെക്രട്ടറി ടി.കെ നാരായണന്‍ നായര്‍, ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം കുസുമന്‍, ട്രഷറര്‍ സുഭാഷ് പുഞ്ചക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.


തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 24-ാം ചരമവാര്‍ഷികം അദ്ദേഹത്തിന്റെ മാതൃവിദ്യാലയമായ ബഷീര്‍ സ്മാരക സ്‌കൂളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ ഗോപി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.എന്‍ സതീകുമാരി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സി.ജ്യോതി, പി.പി സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് ബഷീര്‍ കൃതികളുടെ വായന, ആസ്വാദനകുറിപ്പ്, നാടകാവിഷ്‌കാരം, ബഷീര്‍ കൃതികളെ അടിസ്ഥാനമാക്കി കാര്‍ട്ടൂണ്‍ രചനാവിഷ്‌കാരം എന്നിവ നടത്തി. അധ്യാപകരും വിദ്യാര്‍ത്ഥികളും പി.ടി.എ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.


വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷികം ഓര്‍മമരം നട്ടുകൊണ്ട് ആചരിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ മാങ്കോസ്റ്റിന്‍ മരം നട്ടുകൊണ്ട് വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുനിമോള്‍, എ.സുജാത, ലാലി മാത്യു, ടി.കെ വിജയശ്രീ, സുമേഷ്‌കുമാര്‍, വി.എസ് ജോഷി എന്നിവര്‍ പങ്കെടുത്തു.