Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോലീസിന്റെ ആധുനികവല്‍ക്കരണം ജനക്ഷേമം കൂടി ഉറപ്പുവരുത്താന്‍ വേണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
02/02/2016
വൈക്കത്ത് പുതുതായി രൂപീകരിച്ച ഡി.വൈ.എസ്.പി ഓഫീസിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കുന്നു

പോലീസിന്റെ ആധുനികവല്‍ക്കരണം ജനക്ഷേമം കൂടി ഉറപ്പുവരുത്താന്‍ വേണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വൈക്കത്ത് പുതുതായി രൂപീകരിച്ച ഡി.വൈ.എസ്.പി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ മൂന്നാം മുറകള്‍ ഇനി അനുവദിക്കില്ല. ജനങ്ങളോടുള്ള പോലീസിന്റെ പെരുമാററം മര്യാദകള്‍ക്കനുസരിച്ചുള്ളതായിരിക്കണം. ചില പോലീസുകാര്‍ കാണിക്കുന്ന ദൂഷ്യതകള്‍ പോലീസ് സേനയ്ക്കുതന്നെ നാണക്കേട് ഉണ്ടാക്കുന്നുണ്ട്. ഇന്‍ഡ്യയിലെ തന്നെ ഏററവും മികച്ച പോലീസ് വിഭാഗമാണ് കേരളത്തിന്റേത്. മികവുററ നിരവധി ചെറുപ്പക്കാരായ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പോലീസിന് ഇപ്പോള്‍ മുതല്‍ക്കൂട്ടായി മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിലാളികള്‍ക്കുവേണ്ടി സമരം ചെയ്ത താന്‍ ആഭ്യന്തരമന്ത്രി ആയപ്പോള്‍ പോലീസുകാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതില്‍ അഭിമാനമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പോലീസുകാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത് യു.ഡി.എഫ് സര്‍ക്കാരിന്റെ ഏററവും മികച്ച നേട്ടമായാണ് കാണുന്നത്. കെ.അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പത്മകുമാര്‍ ഐ.പി.എസ്, ടി.പി സെന്‍കുമാര്‍ ഐ.പി.എസ്, മഹിപാല്‍ യാദവ് ഐ.പി.എസ്, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ജില്ലാ പോലീസ് മേധാവി എസ്.സതീഷ് ബിനോ എന്നിവര്‍ പ്രസംഗിച്ചു.