Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യസ അവാര്‍ഡ് ദാനവും അനുമോദന സമ്മേളനവും
06/07/2018
ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ അവാര്‍ഡ് ദാനവും അനുമോദന സമ്മേളനവും എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ജാന്‍സി ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജീവിതത്തില്‍ ഷെയര്‍ ചെയ്യാന്‍ പറ്റാത്ത ഏറ്റവും വലിയ മൂല്യമാണ് വിദ്യാഭ്യാസമെന്ന് വിദ്യാര്‍ത്ഥികളും, മറ്റേതിനേക്കാളും ധന്യമായ തൊഴിലാണ് അധ്യാപകവ്യത്തിയെന്നും തിരിച്ചറിയണമെന്ന് എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ജാന്‍സി ജെയിംസ് പറഞ്ഞു. വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തിയ വിദ്യാഭ്യസ അവാര്‍ഡ് ദാനവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ എച്ച.എം മേരി ജോര്‍ജിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും അകാലത്തില്‍ അന്തരിച്ച അധ്യാപകന്‍ അനൂപിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്‍ുകളും വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി, ഡി.രഞ്ജിത് കുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, എസ്.ഇന്ദിരാദേവി, എം.ആര്‍ സുനിമോള്‍, സുമേഷ് കുമാര്‍, പി.എച്ച് ശ്രീജ, എ.സുജാത, വി.എസ് ജോഷി, ലതാ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.