Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെനാല്‍റ്റി ഷൂട്ടൗട്ട് മല്‍സരം നടത്തി
06/07/2018
ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഭാഗമായി ആശ്രമം സ്‌കൂളില്‍ നടത്തിയ പെനാല്‍റ്റി ഷൂട്ടൗട്ട് മല്‍സരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ സ്വാധീനം വിദ്യാര്‍ത്ഥികളിലും പ്രകടമായി. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഭാഗമായി സത്യഗ്രഹ സ്മാരക ആശ്രമം ഹൈസ് സ്‌കൂളില്‍ നടത്തിയ പെനാല്‍റ്റി ഷൂട്ടൗട്ട് മല്‍സരത്തിലാണ് രണ്ടായിരം വിദ്യാര്‍ത്ഥികള്‍ കാണികളായി എത്തിയത്. മല്‍സരത്തിന്റെ ഓരോ ഭാഗങ്ങളിലും കുട്ടികളുടെ കരഘോഷവും ആഹ്ലാദവും പ്രകടമായി. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍, ഷാജി റ്റി കുരുവിള, പ്രഥമാധ്യാപിക പി.ആര്‍ ബിജി, ഷാജി മാടയില്‍, ആര്‍.ശ്രീരഞ്ജനന്‍, സാബു കോക്കാട്, പി.കെ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.