Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.കരുണാകരന്റെ ജന്മശതാബ്ദി ആഘോഷിച്ചു.
06/07/2018
തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ ലീഡര്‍ കെ.കരുണാകരന്‍ ജന്മശതാബ്ദി ആഘോഷം പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ലീഡര്‍ കെ.കരുണാകരന്റെ ജന്മശതാബ്ദി വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണയോഗം കെ.പി.സി.സി അംഗം അഡ്വ. വി.വി സത്യന്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍ ബാബു, വി.സമ്പത്കുമാര്‍, കെ.പി ശിവജി, പി.ടി സുഭാഷ്, ടി.ടി സുദര്‍ശനന്‍, പി.ഡി ഉണ്ണി, പി.വി വിവേക്, കെ.കെ സചിവോത്തമന്‍, ബി.ചന്ദ്രശേഖന്‍, ഷാജി വല്ലൂത്തറ, മോഹനന്‍ പുതുശ്ശേരി, ജോര്‍ജ്ജ് വര്‍ഗീസ്, വൈക്കം ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.


തലയോലപ്പറമ്പ്: ലീഡര്‍ കെ.കരുണാകരന്റെ നൂറാം ജന്മവാര്‍ഷിക ദിനം തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. പി.കെ ദിനേശന്‍, വി.കെ ശശിധരന്‍, വി.ടി ജയിംസ്, ഇ.കെ രാധാകൃഷ്ണന്‍, എം.ജെ ജോര്‍ജ്ജ്, കെ.വി കരുണാകരന്‍, കെ.കെ രാജു, കെ.കെ ഷാജി, ടി.വി സുരേന്ദ്രന്‍ കെ.ഡി ദേവരാജന്‍, പ്രമോദ് സുഗുണന്‍, കെ.സുരേഷ്, ടി.എം മജീദ്, ഷാജി വാര്യത്ത് എന്നിവര്‍ പ്രസംഗിച്ചു.


വൈക്കം: കെ.കരുണാകരന്‍ സ്മൃതിവേദിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കെ.കരുണാകരന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. മണ്ഡലം പ്രസിഡന്റ് എം.ടി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. വി.വിസത്യന്‍, പി.ടി സുഭാഷ്, എം.അനില്‍കുമാര്‍, കെ.പി ശിവജി, സന്തോഷ് ചക്കനാടന്‍ സുരേന്ദ്രന്‍, കൃഷ്ണകമാര്‍, രമേശന്‍ പറ്റുശ്ശേരി, ജി.രഘുനാഥ്, കെ.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.


വൈക്കം: ലീഡര്‍ കെ.കരുണാകരന്‍ ജന്മശതാബ്ദി ഐ.എന്‍.ടി.യു.സി കോവിലകത്തുംകടവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ സമുചിതമായി ആചരിച്ചു. പ്രസിഡന്റ് അബ്ദുല്‍ സലാം റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ പി.എന്‍ കിഷോര്‍കുമാര്‍, കെ.വിജയന്‍, എം.ബി രാജേന്ദ്രന്‍, പി.എസ് സുബിന്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.