Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാര്‍ഷികാനുസ്മരണ യോഗം നടത്തി
05/07/2018
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാര്‍ഷിക അനുസ്മരണ യോഗം അദ്ദേഹത്തിന്റെ മാതൃവിദ്യാലയത്തില്‍ കേരളാ സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം റ്റി.കെ ഗോപി ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാര്‍ഷികം അദ്ദേഹത്തിന്റെ മാതൃവിദ്യാലയം വിവിധ പരിപാടികളോടെ ആചരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.എന്‍ സതീകുമാരി അദ്ധ്യക്ഷത വഹിച്ച അനുസ്മരണയോഗം കേരളാ സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം റ്റി.കെ ഗോപി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അദ്ധ്യാപകന്‍ പി.വി സന്തോഷ്‌കുമാര്‍ സ്വാഗതമാശംസിച്ചു. യോഗത്തിന് ശേഷം ബഷീര്‍കൃതികളുടെ വായന, ആസ്വാദനകുറിപ്പ്, നാടകആവിഷ്‌ക്കാരം എന്നിവയും നടത്തി. വി.എച്ച്.എസ്.സി തലത്തില്‍ ബഷീര്‍ കൃതികളെ അവലംബിച്ച് കാര്‍ട്ടൂണ്‍ രചനാ മത്സരം നടന്നു. സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും, പി.ടി.എ അംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജ്യോതി.സി നന്ദി പറഞ്ഞു.