Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആത്മഹത്യ ഭീഷണി മുഴക്കിയ ആളെ ഫയര്‍ ഫോഴ്‌സ് താഴെയിറക്കി.
05/07/2018

വൈക്കം: ട്രാന്‍സ്‌ഫോര്‍മറിനു മുകളില്‍ കയറി മണിക്കൂറുകളോളം ആത്മഹത്യ ഭീഷണി മുഴക്കിയ ആളെ ഒടുവില്‍ ഫയര്‍ ഫോഴ്‌സ് താഴെയിറക്കി. വൈക്കം വെല്‍ഫയര്‍ സെന്ററിനു സമീപം 11 കെ.വി ട്രാന്‍സ്‌ഫോര്‍മറിനു മുകളില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ ആലപ്പുഴ തുമ്പോളി പുതുപ്പറമ്പില്‍ ശിവജി(49)യെയാണ് ഏറെ പണിപ്പെട്ട് ഫയര്‍ഫോഴ്‌സ് താഴെയിറക്കിയത്. ഇന്നലെ പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. പോലീസും നാട്ടുകാരും ഇയാളെ താഴെയിറക്കാന്‍ ഏറെ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അസി. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി.ഷാജികുമാര്‍, ലീഡിങ് ഫയര്‍മാന്‍ കെ.ജി മനോജ്, ഫയര്‍മാന്‍മാരായ എം.കെ വിനോദ്, എ.ആര്‍ രഞ്ജിത്ത്, രാംജി, കണ്ണന്‍ ടിജോ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍ കയറി ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കി പോലീസിനു കൈമാറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. ഇയാള്‍ പകല്‍ ഇതുവഴി കറങ്ങിനടക്കുന്നുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് പിന്നീട് വീട്ടില്‍ കൊണ്ടാക്കി.