Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അധ്യാപക പരിശീലക ശില്‍പശാലയും വിദ്യാര്‍ത്ഥി സംഗമവും
05/07/2018
വൈക്കം ശ്രീ മഹാദേവ ടീച്ചര്‍ ട്രെയനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന അധ്യാപക പരിശീലക ശില്‍പശാലയും വിദ്യാര്‍ത്ഥി സംഗമവും ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീ മഹാദേവ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപക പരിശീലക ശില്‍പശാലയും വിദ്യാര്‍ത്ഥി സംഗമവും നടത്തി. ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. വൈക്കം ശ്രീ മഹാദേവ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി, ഓം ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നുള്ള അധ്യാപക പരിശീലകര്‍ പങ്കെടുത്തു. കെ.കെ ബേബി അധ്യക്ഷത വഹിച്ചു. ടീച്ചര്‍ ട്രെയിനിങ് അക്കാദമിക് വിഭാഗത്തിലെ പ്രമുഖര്‍ ക്ലാസ്സുകള്‍ നയിച്ചു. ബി.മായ, ലീനാ നായര്‍, എം.എ അനൂപ്, വിമലാ ദേവി, ഹരികുമാര്‍, ടി.ആര്‍ ആതിര, വിശാലി, ബിന്റാ പൗലോസ്, അഖിലാ വത്സന്‍, അനുശ്രീ, ശരണ്യ എന്നിവര്‍ പ്രസംഗിച്ചു.