സൗജന്യ കാന്‍സര്‍ പരിശോധനാ ക്യാമ്പ്
05/07/2018
വൈക്കം ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി നടത്തിയ സൗജന്യ കാന്‍സര്‍ പരിശോധനാ ക്യാമ്പ് ഡി.വൈ.എസ്.പി. കെ.സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ടൗണ്‍ നോര്‍ത്ത് ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച സൗജന്യ കാന്‍സര്‍ പരിശോധനാ ക്യാമ്പ് ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.കെ ശശിധരന് അധ്യക്ഷത വഹിച്ചു. കോട്ടയം ഡി.എം.ഒ. ഡോ. കെ.ആര് രാജന് മുഖ്യ പ്രഭാഷണം നടത്തി. വൈക്കം ആശുപത്രി ആര്.എം.ഒ ഡോ. പി.വിനോദ്, ബിജു കണ്ണേഴത്ത്, പി.പി പ്രകാശന്, ഉണ്ണികൃഷ്ണന്, സൗദാമിനി, ബിജിനി പ്രകാശന്, ചന്ദ്രബാബു എടാടന്‍, വൈക്കം നന്ദനന്‍, നൗഷാദ്, മഹേശന്പിള്ള, സി.എന്‍ അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.