Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍ ശ്രീവാമനസ്വാമി ക്ഷേത്രത്തിലെ ഉത്സവം എട്ട് വരെ നടക്കും.
02/02/2016

വെള്ളൂര്‍ ശ്രീവാമനസ്വാമി ക്ഷേത്രത്തിലെ ഉത്സവം എട്ട് വരെ നടക്കും. മൂന്നിന് രാവിലെ എട്ടിന് ശ്രീഭൂതബലി, കാഴ്ചശ്രീബലി, 11ന് ഉച്ചപൂജ, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, ദീപക്കാഴ്ച, ഏഴിന് നൃത്തനൃത്യങ്ങള്‍, രാത്രി ഒന്‍പതിന് വിളക്ക്. നാലിന് രാവിലെ എട്ടിന് ശ്രീഭൂതബലി, കാഴ്ചശ്രീബലി, 9.30ന് ഉപദേവന്‍മാര്‍ക്ക് കലശം, 11ന് ഉച്ചപൂജ, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, ദീപക്കാഴ്ച, ഏഴിന് കഥകളി, രാത്രി ഒന്‍പതിന് വിളക്ക്. അഞ്ചിന് രാവിലെ എട്ടിന് ശ്രീഭൂതബലി, കാഴ്ചശ്രീബലി, 9.30ന് ഉച്ചപൂജ, 11ന് ഉത്സവബലി, ഉച്ചക്ക് 12ന് ഉത്സവബലി ദര്‍ശനം, വൈകുന്നേരം 6.30ന് ദീപാരാധന, ദീപക്കാഴ്ച, ഏഴിന് ഭക്തിഗാനമേള, രാത്രി ഒന്‍പതിന് വിളക്ക്, 9.30ന് കാക്കാരിശ്ശി നാടകം. ആറിന് രാവിലെ എട്ടിന് ശ്രീഭൂതബലി, കാഴ്ചശ്രീബലി, 9.30ന് ഉച്ചപൂജ, 11ന് ഉത്സവബലി, ഉച്ചക്ക് 12ന് ഉത്സവബലി ദര്‍ശനം, കാണിക്ക, വൈകുന്നേരം 6.30ന് ദീപാരാധന, ദീപക്കാഴ്ച, ഏഴിന് നൃത്തനൃത്യങ്ങള്‍, രാത്രി ഒന്‍പതിന് വിളക്ക്. ഏഴിന് രാവിലെ എട്ടിന് ശ്രീഭൂതബലി, കാഴ്ചശ്രീബലി, പത്തിന് ക്ഷേത്രാചാരവിചാരസത്രം ഉദ്ഘാടനസഭ, 11ന് ഉച്ചപൂജ, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി സ്‌പെഷ്യല്‍ നാദസ്വരം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, രാത്രി ഒന്‍പതിന് വലിയവിളക്കിന് എഴുന്നള്ളിപ്പ്, 9.30ന് വലിയവിളക്ക്, വലിയകാണിക്ക. എട്ടിന് രാവിലെ 8.30ന് കൊടിയിറക്ക്, തുടര്‍ന്ന് ആറാട്ടിന് എഴുന്നള്ളിപ്പ്, 9.30ന് ആറാട്ട്, 10ന് ആറാടിവരവ്, 11ന് ഓട്ടന്‍തുള്ളല്‍, 11.30ന് നടയ്ക്കല്‍ എതിരേല്‍പ്, പറവെയ്പ്പ്, കാണിക്ക സമര്‍പ്പണം, ഉച്ചക്ക് 12.30ന് ഉച്ചപൂജ, ഒന്നിന് മഹാപ്രസാദം ഊട്ട്, വൈകുന്നേരം 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7.30ന് യക്ഷിയമ്പലത്തില്‍ ഗുരുതി എന്നിവ നടക്കും.