Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് പുതിയ റീസര്‍വ്വേ ഓഫീസ് അനുവദിച്ചതായി സി.കെ ആശ എം.എല്‍.എ
04/07/2018

വൈക്കം: വൈക്കത്ത് പുതിയ റീസര്‍വ്വേ ഓഫീസ് അനുവദിച്ചതായി സി.കെ ആശ എം.എല്‍.എ അറിയിച്ചു. കോട്ടയം ജില്ലയില്‍ റീസര്‍വ്വേ പൂര്‍ത്തിയാകാത്ത ഏക താലൂക്കാണ് വൈക്കം. തന്മൂലം ഭൂമി സംബന്ധമായ തര്‍ക്കങ്ങളും വ്യവഹാരങ്ങളും പരിഹാരമില്ലാതെ നീണ്ടുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. പലര്‍ക്കും കരം അടയ്ക്കാന്‍ പറ്റാത്ത സാഹചര്യം പോലുമുണ്ട്. റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നിരവധി സര്‍ക്കാര്‍ പദ്ധതികളും പൂര്‍ത്തീകരിക്കാനാവാതെ മുടങ്ങിക്കിടക്കുകയാണ്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സി.കെ ആശ എം.എല്‍.എ, റവന്യൂവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റീ സര്‍വേ ഓഫീസ് അനുവദിച്ചത്. ആര്‍.ടി.ഓഫീസ് പ്രവര്‍ത്തിക്കുന്ന വൈക്കം നഗരസഭയുടെ കെട്ടിടത്തിന് മുകളിലാണ് റീ സര്‍വേ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വൈക്കം താലൂക്കില്‍ നിലവിലുള്ള 18 വില്ലേജുകളില്‍ മാഞ്ഞൂര്‍, ഞീഴൂര്‍, മുളക്കുളം, കോതനല്ലൂര്‍ എന്നിങ്ങനെ നാല് വില്ലേജുകളില്‍ മാത്രമാണ് റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. റീ സര്‍വ്വേ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടുകൂടി വൈക്കം താലൂക്കിലെ ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും പരാതികള്‍ക്കും ശാശ്വതപരിഹാരമാകുമെന്നും സി.കെ ആശ എം.എല്‍.എ അറിയിച്ചു.