Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവുനായ്ക്കള്‍ക്ക് അന്നദാതാവായി കറുകയില്‍ മാധവന്‍കുട്ടി
04/07/2018

വൈക്കം: ആരോരുമില്ലാത്ത തെരുവിന്റെ മക്കള്‍ അന്നദാതാവിനെയും കാത്ത് അന്തിയാകുമ്പോള്‍ ഗോപുരനടയിലെത്തും. എ.ബി.സി പ്രോഗ്രാമിലൂടെ വന്ധ്യംകരിച്ച് നഗരത്തില്‍ സ്ഥിരതാമസമാക്കിയവരാണ് ഇവര്‍. പടിഞ്ഞാറെ ഗോപുരനടയില്‍ ഇവര്‍ക്കായി എല്ലാദിവസവും ഭക്ഷണവുമായി കറുകയില്‍ മാധവന്‍കുട്ടി എന്ന പൊതുപ്രവര്‍ത്തകന്‍ എത്തും. പതിവായി അന്നദാതാവിനെയും കാത്ത് ആറു തെരുവുനായ്ക്കള്‍ ഇവിടെയുണ്ടാകും. പൊതുപ്രവര്‍ത്തനും കൂടിയായ മാധവന്‍കുട്ടി പരിക്കേറ്റു കിടന്ന ഒരു നായ്ക്കാണ് ആദ്യം ആഹാരം നല്‍കി തുടങ്ങിയത്. പിന്നീട് അത് വര്‍ദ്ധിച്ച് പതിവുകാരുടെ എണ്ണം ആറായി. ഇതോടെ ഏറെ വൈകി മാത്രം അടയ്ക്കുന്ന പടിഞ്ഞാറെ ഗോപുരനടയില്‍ സുരേഷിന്റെ കടയിലെത്തുന്ന പതിവുകാരില്‍ പലരും ഈ നായ്ക്കള്‍ക്ക് ബേക്കറി സാധനങ്ങളും മറ്റും വാങ്ങി നല്‍കി തുടങ്ങി. അതോടെ ആര്‍ക്കും ഉപദ്രവമില്ലാതെ രാത്രിയായാല്‍ ഈ നായ്ക്കളും ഇവിടെ സജീവമാണ്.