Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഞ്ചകര്‍മ കോഴ്‌സിന് തുടക്കം കുറിച്ച് ശ്രീകൃഷ്ണ ആയുര്‍വേദ കേന്ദ്രം
04/07/2018

വൈക്കം: തുറുവേലിക്കുന്ന് ശ്രീകൃഷ്ണ ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ കോഴ്‌സ് ആരംഭിക്കുന്നു. ആയുര്‍വേദത്തില്‍ ഏറ്റവുമധികം തൊഴില്‍ അവസരങ്ങള്‍ ഉള്ള വിഭാഗമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് പഠനം പൂര്‍ത്തിയാകുന്നവര്‍ക്ക് ലഭിക്കുകയും ഇവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ആശുപത്രി തന്നെ ഉറപ്പുവരുത്തുകയും ചെയ്യും. പടിഞ്ഞാറെക്കരയില്‍ ശ്രീകൃഷ്ണ ആയുര്‍വേദ ഗുരുകുലം എന്ന കേന്ദ്രത്തിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. 11ന് രാവിലെ ഒന്‍പതിന് കൊല്ലം അമൃത ആയുര്‍വേദ കോളേജ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ശങ്കരചൈതന്യ ക്ലാസുകള്‍ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.ജി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പ്രൊഫ. എം.ആര്‍ ഉണ്ണി മുഖ്യാതിഥി ആയിരിക്കും. ഒരു വര്‍ഷം നീളുന്ന കോഴ്‌സിന് പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.