വാഹനഗതാഗതം നിരോധിച്ചു
04/07/2018
വൈക്കം: കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ അധീനതിയിലുള്ള പുളിഞ്ചുവട്-ചേരിന്‍ചുവട് റോഡില്‍ ബി.എം ആന്റ് ബി.സി ജോലികളോടനുബന്ധിച്ചുള്ള ഡ്രെയിനേജ് ജോലികള്‍ ആരംഭിക്കുന്നതിനാല്‍ പുളിഞ്ചുവട് മുതല്‍ മുരിയന്‍കുളങ്ങര വരെയുള്ള ഭാഗത്തെ വാഹനഗതാഗതം ഇന്നു മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ലിങ്ക് റോഡ് വഴിയോ ചാലപ്പറമ്പ് റോഡ് വഴിയോ പോകേണ്ടതാണ്.