Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ധര്‍മ്മ പ്രചാരക പരിശീലന കോഴ്‌സ്
04/07/2018

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ കീഴിലുള്ള ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ധര്‍മ്മ പ്രചാരക പരിശീലന കോഴ്‌സിന്റെ 4-ാമത് ബാച്ചിന്റെ ഉദ്ഘാടനം 28ന് ഉച്ചകഴിഞ്ഞ് 2.30ന് യൂണിയന്‍ ഹാളില്‍ വെച്ച് നടത്തും. കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന അംഗങ്ങള്‍ 25നകം യൂണിയന്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കോഴ്‌സിന് രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 500 രൂപ ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446254972, 04829-232577 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.