Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നന്മയുടെ സ്‌നേഹവഴിയില്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി സത്യഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍.
02/07/2018
കാലവര്‍ഷക്കെടുതിയില്‍ വീട് തകര്‍ന്ന തലയാഴം കൊല്ലംപറമ്പില്‍ കെ.വി. ശശിയുടെ കുടുംബത്തിന് ആശ്രമം സ്‌കൂളിന്റെ സഹായം വൈ.ബിന്ദുവും സി.സുരേഷ് കുമാറും ചേര്‍ന്ന് കൈമാറുന്നു.

വൈക്കം: നന്മയുടെ സ്‌നേഹവഴിയില്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി സത്യഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍. നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് വീട് വെച്ചുകൊടുക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയിലൂടെ സ്‌കൂള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് പിന്‍ബലമേകുന്നതാണ് നിര്‍ദ്ധനര്‍ക്ക് സഹായവുമായി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും എത്തുന്നത്. കാലവര്‍ഷക്കെടുതിയില്‍ വലിയ മരങ്ങള്‍ വീണ് വീട് തകര്‍ന്ന് അന്തിയുറങ്ങുവാന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിക്കുന്നവര്‍ക്ക് താങ്ങേകുന്നതാണ് അദ്ധ്യാപകരും വിദ്ധ്യാര്‍ത്ഥികളും സ്വരുക്കൂട്ടിയ തുക. ഓരോ വീടുകളുടെയും സാഹചര്യങ്ങള്‍ അറിഞ്ഞ്് അവരെത്തേടിയെത്തുകയാണ് സ്‌കൂളിന്റെ സഹായഹസ്തം. നാലു വീടുകള്‍ക്കാണ് ഇത്തരം സഹായം ആദ്യഘട്ടത്തില്‍ നല്‍കുന്നത്. തലയാഴം പഞ്ചായത്തില്‍ 4-ാം വാര്‍ഡില്‍ മരം വീണ് തകര്‍ന്ന കൊല്ലംപറമ്പില്‍ കെ.വി ശശിയുടെ കുടുംബത്തിന് സഹായം നല്‍കി. സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു, ചെയര്‍മാന്‍ സി.സുരേഷ് കുമാര്‍ എന്നിവര്‍ സഹായധനം കൈമാറി. മാനേജര്‍ പി.വി ബിനീഷ്, പ്രിന്‍സിപ്പാള്‍മാരായ കെ.വി പ്രദീപ് കുമാര്‍, ഷാജി ടി കുരുവിള, പ്രഥമാധ്യാപിക പി.ആര്‍ ബിജി, എന്‍.ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.