Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രാമോത്സവവും കാര്‍ഷിക പ്രദര്‍ശനവും
02/07/2018
സാന്‍ജോ ചാരിറ്റീസിന്റെ സഹകരണത്തോടെ നടത്തിയ ഗ്രാമോത്സവവും കാര്‍ഷിക പ്രദര്‍ശനവും സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കം സെന്റ് ജോസഫ് ഫൊറോനാപള്ളിയില്‍ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ സാന്‍ജോ ചാരിറ്റീസിന്റെ സഹകരണത്തോടെ ഗ്രാമോത്സവവും കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിച്ചു. ഫൊറോനവികാരി ഫാ.പോള്‍ ചിറ്റിനപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി ഉദ്ഘാടനം ചെയ്തു. വീടുകളില്‍ പച്ചക്കറിത്തോട്ടം പദ്ധതി വിജയകരമായി നടപ്പാക്കിയവരില്‍ നിന്നു തെരഞ്ഞെടുത്ത മാതൃകാ കര്‍ഷകരെ യോഗത്തില്‍ ആദരിച്ചു. കാര്‍ഷിക വിദഗ്ധരായ മേരി ബനീജ, പോള്‍സണ്‍ താം എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് ആവള്ളില്‍, സോണി പൂതവേലില്‍, ആന്റണി വല്ലയില്‍, പ്രഭ പയസ് ചാണിക്കുഴി, സഹവികാരി ഫാ.മാര്‍ട്ടിന്‍ കച്ചിറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. വര്‍ഷകാല ആരോഗ്യപരിപാലനം, മാലിന്യസംസ്‌കരണം, ഊര്‍ജ്ജസംരക്ഷണം, സഹൃദയസംഘം ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ പ്രദര്‍ശനവും എല്ലാ കുടുംബത്തിലേക്കും വൃക്ഷത്തൈ വിതരണവും നടത്തി.