Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
1.91 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് എന്‍.എസ്.എസ് യൂണിയന്‍
02/07/2018
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ വാര്‍ഷികപൊതുയോഗത്തില്‍ 2018-19 വര്‍ഷത്തേക്ക് 1,91,47,275 രൂപ വരവും 1,91,32,125 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ അവതരിപ്പിച്ചു. 2018-19 വര്‍ഷത്തില്‍ ഒരു കോടി 91 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ബജറ്റില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. മന്നം കോംപ്ലക്‌സ് നിര്‍മാണം, വിദ്യാഭ്യാസ സഹായം, ഭവന നിര്‍മാണ പദ്ധതി, ചികിത്സാ സഹായം, പെന്‍ഷന്‍, ദുരിതാശ്വാസം, പ്രകൃതിക്ഷോഭ സഹായം, എന്‍ഡോവ്‌മെന്റ്, സ്‌കോളര്‍ഷിപ്പ്, ആധ്യത്മിക പഠനകേന്ദ്രം, മാനവ വിഭവശേഷി പ്രവര്‍ത്തനം, വനിതാ സ്വയം സഹായ സംഘം പ്രവര്‍ത്തനം, കലാ-സാംസ്‌കാരിക പ്രവര്‍ത്തനം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബജറ്റില്‍ തുക വകകൊള്ളിച്ചിരിക്കുന്നത്. വടക്കേനട എന്‍.എസ്.എസ് ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മധു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, എന്‍.പി പ്രേംകുമാര്‍, ഗോപാലകൃഷ്ണന്‍ നായര്‍, എന്‍.പി വിശ്വംഭരന്‍ നായര്‍, ജയകുമാര്‍, രാജഗോപാല്‍, സുഭാഷ് ചന്ദ്രന്‍, കെ.വേലായുധന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.