Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുകയില വിരുദ്ധ സെമിനാറും ദന്ത ചികിത്സാ ക്യാമ്പും
02/07/2018
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ ഗ്രയ്‌സ് റിപ്പിള്‍സ് കൂട്ടായ്മ ടി. വി. പുരം നിവാസികള്‍ക്കായി നടത്തിയ പുകയില വിരുദ്ധ സെമിനാറില്‍ ഡോ. അരുണ്‍ റാവു ക്ലാസ് എടുക്കുന്നു.

വൈക്കം: സെന്റ് ജോസഫ് ഫൊറോനാ പള്ളിയിലെ ഗ്രയ്‌സ് റിപ്പിള്‍സ് കൂട്ടായ്മയുടെ നേത്യത്വത്തില്‍ ടി.വി പുരം പഞ്ചായത്ത് നിവാസികള്‍ക്കായി പുകയില വിരുദ്ധ സെമിനാറും ദന്ത ചികിത്സാ ക്യാമ്പും നടത്തി. സാന്‍ജോ പാരിഷ് ഹാളില്‍ നടന്ന ക്യാമ്പ് ഫെറോനാ വികാരി ഫാ. പോള്‍ ചിറ്റനപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജെ ജോസഫ് അധ്യക്ഷത വഹിച്ചു. കോട്ടയം ഗവണ്‍മെന്റ് ഡെന്റല്‍ കോളേജിലെ ഡോക്ടര്‍മാരായ അരുണ്‍ റാവു, ഡോ. വിവേക് നാരായണന്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ജോജന്‍ കൂടല്ലി, ക്ഷേമ ജോസഫ്, സിസ്റ്റര്‍ ക്ലെയോ, ബിന്‍സി ജോജന്‍, ജോര്‍ജ് ആവള്ളി, ബെന്നി തേവരേഴത്ത്, ഇമ്മാനുവല്‍ എന്നിവര്‍ നേത്യത്വം നല്‍കി.