Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തിന് അനുവദിച്ച ഗവണ്‍മെന്റ് കോളേജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം
02/07/2018

വൈക്കം: സംസ്ഥാന സര്‍ക്കാര്‍ വൈക്കത്തിന് അനുവദിച്ച ഗവണ്‍മെന്റ് കോളേജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് എ.ഐ.എസ്.എഫ് ഉദയനാപുരം ഈസ്റ്റ് മേഖലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന മണ്ഡലത്തില്‍ ഉപരിപഠനത്തിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സി.കെ ആശ എം.എല്‍.എ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാര്‍ഡ് ദാനവും എം.എല്‍.എ നിര്‍വഹിച്ചു. ആര്‍.ബിജു, കെ.ചെല്ലപ്പന്‍, കെ.വി ഉദയകുമാര്‍, അഡ്വ. എം.ജി രഞ്ജിത്ത്, കെ.കെ സാബു, ഭൈര കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ആതിര കൃഷ്ണന്‍ (പ്രസിഡന്റ്), ആദിത്യന്‍ (വൈസ് പ്രസിഡന്റ്), അഭിലാല്‍ (സെക്രട്ടറി), റിതു സാബു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.